പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് വലിയ വളര്‍ച്ചയായിരുന്നു പബ്ജി കൈവരിച്ചിരുന്നത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഇതിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണകൊറിയയുടെ പേരിലാണ് പബ്ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം.
കഴിഞ്ഞമാസം മാത്രം 1700കോടിയിലധികം രൂപയുടെ വരുമാനമാണ് ഈയൊരു ഗെയിമിലൂടെ ചൈനീസ് കമ്പനി നേടിയത്. മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി.