ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90ശതമാനം പേര്‍ 40വയസിന് മുകളിലുള്ളവരെന്ന് റിപ്പോര്‍ട്ട്. ഇതില്‍തന്നെ മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ശതമാനക്കണക്കില്‍ 69ശതമാനമാണ് പുരുഷന്മാരുടെ മരണനിരക്ക്. കൂടുതല്‍ മരണം 61നും 70നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീ-പുരുഷന്മാരിലാണ്.