ചതയദിനം കരിദിനമായി ആചരിക്കുന്നത് ഗുരുനിന്ദയെന്ന് കെപിസിസി ഒബിസി ചെയര്‍മാന്‍

ശ്രീനു എസ്

ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (12:13 IST)
നവോത്ഥാനം പ്രസംഗിക്കുന്ന സി.പി.എം നവോത്ഥാനനായകനെ അപമാനിക്കുന്ന രീതിയില്‍ ശ്രീനാരായഗുരുദേവ ജയന്തി ദിനമായ ചതയദിനത്തില്‍ കരിദിനമാചരിക്കുന്നത് ഗുരുദേവനിന്ദയും ശ്രീനാരായണീയരോടുള്ള വെല്ലുവിളിയുമാണെന്ന് കെപിസിസി ഒബിസി ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ ആരോപിച്ചു.
 
വോട്ട് ബാങ്കായി മാത്രമാണ് ഏത് കാലത്തും സി.പി.എം ശ്രീ നാരായണീയരെ കണ്ടിട്ടുള്ളതെന്നും ശ്രീനാരായണീയരുടെ താല്‍പര്യങ്ങള്‍ ഒരു കാലത്തും സി.പി.എം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇക്കാര്യത്തില്‍ എസ്.എന്‍.ഡിപി മൗനം വെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍