ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം. അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ് നാലാം ദിനമാണ് ട്രംപ് മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചതെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചു.
അമേരിക്കയുടെ യഥാർഥ സുഹൃത്താണ് ഇന്ത്യ. ഏതൊരു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നു. ഇനിയും മുന്നോട്ട് അതു തുടരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ശേഷം ട്രംപ് ഔദ്യോഗികമായി സംസാരിച്ച അഞ്ചാമത്തെ ലോക നേതാവാണ് മോദി.