ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം: പ്രധാനമന്ത്രി മോദിക്ക് പാക് പ്രധാനമന്ത്രിയുടെ കത്ത്

ശ്രീനു എസ്
ബുധന്‍, 31 മാര്‍ച്ച് 2021 (08:00 IST)
രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്. ജമ്മു-കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വരെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാക് ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ആശംസ അറിയിച്ച് ഇസ്ലാമാബാദിലേക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്. 
 
കൂടാതെ കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ ആശംസ അറിയിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച് 23നാണ് പാക്കിസ്ഥാന്‍ ദേശിയ ദിനമായി ആചരിക്കുന്നത്. ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article