തന്റെ ഇരുപതാംവയസില്‍ ബംഗ്ലാദേശിനുവേണ്ടി ഇന്ത്യയില്‍ സത്യാഗ്രഹമിരുന്നു: മോദിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ

ശ്രീനു എസ്

ശനി, 27 മാര്‍ച്ച് 2021 (14:51 IST)
തന്റെ ഇരുപതാംവയസില്‍ ബംഗ്ലാദേശിനുവേണ്ടി ഇന്ത്യയില്‍ സത്യാഗ്രഹമിരുന്നെന്നും ഇതേത്തുടര്‍ന്ന് തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും മോദിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യവാര്‍ഷികത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡിനു ശേഷം ആദ്യത്തെ വിദേശ പര്യടനത്തിനായി ബംഗ്ലാദേശിലെത്തിയതായിരുന്നു പ്രധാനമന്ത്രി മോദി. തന്റെ ദിവസത്തിലെ അവിസ്മരണീയ ദിനമാണിതെന്നും പരിപാടിയില്‍ തന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
ഇരുരാജ്യങ്ങളും ജനാധിപത്യത്തിനു വേണ്ടിയാണ് നിലകൊള്ളന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ പര്യടനമാണ് പ്രധാനമന്ത്രി ബംഗ്ലാദേശില്‍ നടത്തുന്നത്. അതേസമയം മനുഷ്യരെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ കാളിയോട് മോദി പ്രാര്‍ഥന നടത്തി. പര്യടനത്തിനിടെ ജഷോരേശ്വരി കാളി ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി മോദി പ്രാര്‍ഥിച്ചത്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദിയുടെ ക്ഷേത്രദര്‍ശനമെന്നും ആരോപണം ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍