രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുകയാണ്. രോഗവ്യാപനത്തിന് നല്ല രീതിയില്‍ നിയന്ത്രണം വന്ന പല സംസ്ഥാനങ്ങളിലും പക്ഷേ ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് അവിടത്തെ ജനത. തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചെന്നൈയില്‍ രാത്രികാല നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നവര്‍ക്ക് ഇ-പാസും ക്വാറന്‍റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് രോഗബാധയുടെ ഭൂരിപക്ഷം ശതമാനവും ഇപ്പോള്‍ രേഖപ്പെടുത്തുന്നത് തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ്.
രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.30നാണ് ഓണ്‍ലൈന്‍ യോഗം നടക്കുക.