സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു: 83 പേരുള്ള പട്ടികയില്‍ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും ഇല്ല

ശ്രീനു എസ്

ബുധന്‍, 10 മാര്‍ച്ച് 2021 (13:21 IST)
സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് 83 പേരുള്ള പട്ടിക പ്രഖ്യാപിച്ചത്. പട്ടികയില്‍ അഞ്ചു മന്ത്രിമാരും 33സിറ്റിങ് എംഎല്‍എമാരും ഇല്ല എന്നത് ശ്രദ്ധേയമാണ്. തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കൂടാതെ വര്‍ഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തില്‍ സിപിഎം മാത്രമാണെന്നും നുണപ്രചാരണത്തിലൂടെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹമാണെന്നും വിജയരാഘവന്‍ പറയുന്നു. 
 
85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീടായിരിക്കും തീരുമാനിക്കുന്നത്. അതേസമയം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ആണ് മത്സരിക്കുന്നത്. ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ട്. കൂടാതെ ഇതില്‍ 30 വയസ്സ് വരെയുള്ള നാല് പേരുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍