35 സീറ്റ് ലഭിച്ചാൽ ഭരണത്തിലെത്തും: ആവർത്തിച്ച് കെ സുരേന്ദ്രൻ

വെള്ളി, 12 മാര്‍ച്ച് 2021 (12:35 IST)
സംസ്ഥാനത്ത് തിരെഞ്ഞെടുപ്പ് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്ന് കെ സുരേന്ദ്രൻ. 35 സീറ്റ് തിരെഞ്ഞെടുപ്പിൽ ലഭിക്കുകയാണെങ്കിൽ സർക്കാർ ഉണ്ടാക്കുമെന്ന വാദം ബിജെപി അധ്യക്ഷൻ ആവർത്തിച്ചു. അതേസമയം നേമത്ത് കരുത്തരായ സ്ഥാനാർത്ഥികളെ വരട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തും, ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ ബിജെപി നിർത്തും. നേമത്ത് ആര് വിചാരിച്ചാലും ബിജെപിയിൽ നിന്നും മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍