നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി

ശ്രീനു എസ്

വെള്ളി, 12 മാര്‍ച്ച് 2021 (10:05 IST)
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജെയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ,എസ്.ആര്‍.ടി.സി, ട്രഷറി, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വെ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍ എന്നിവയും ആംബുലന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പത്ര പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നിവയാണ് അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടുള്ളത്.
 
വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയുള്ള കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ജീവനക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിന് അര്‍ഹതയുള്ളത്. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ ഫോറം 12 ഡി പൂരിപ്പിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിയോഗിക്കുന്ന നോഡല്‍ ഓഫീസര്‍ പരിശോധിച്ച് ജീവനക്കാരന്‍ വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 17 ന് മുന്‍പ് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍