തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം പെന്‍ഷന്‍ നല്‍കാന്‍ ബാങ്ക് ജീവനക്കാരനും: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി കോണ്‍ഗ്രസ്

ശ്രീനു എസ്
ബുധന്‍, 31 മാര്‍ച്ച് 2021 (07:37 IST)
തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം പെന്‍ഷന്‍ നല്‍കാന്‍ ബാങ്ക് ജീവനക്കാരനും എത്തി. കായംകുളത്താണ് വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്. 77മത് നമ്പര്‍ ബൂത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടില്‍ പോസ്റ്റല്‍ വോട്ടിങിനായി തിരഞ്ഞെടുപ്പ് ജീവനക്കാര്‍ വീട്ടിലെത്തിയ സമയത്ത് ബാങ്ക് ജീവനക്കാരനും എത്തുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
 
സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പെന്‍ഷന്‍ ഇരട്ടിപ്പിക്കുമെന്ന് ബാങ്ക് ജീവനക്കാരന്‍ പറയുന്നത് വീഡിയോയില്‍ ഉണ്ട്. തിരഞ്ഞെടുപ്പ് ജീവനക്കാരുടെ സാനിധ്യത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article