പോസ്റ്റല്‍ വോട്ടില്‍ ആശങ്ക: സീല്‍ ചെയ്ത ബാലറ്റ് ബോക്സുകള്‍ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

ശ്രീനു എസ്

വ്യാഴം, 11 മാര്‍ച്ച് 2021 (09:10 IST)
പോസ്റ്റല്‍ വോട്ടില്‍ തിരുമറി നടക്കാനുള്ള സാധ്യതയുണ്ടെന്ന് കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. സീല്‍ ചെയ്ത ബാലറ്റ് ബോക്സുകള്‍ ഉപയോഗിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം തപാല്‍ വോട്ട് 10 ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.  80നു മുകളില്‍ പ്രായം ഉള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കുമാണ് തപാല്‍ വോട്ട് ഉള്ളത്.
 
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു നോക്കി എതിരാണെന്ന് കണ്ടാല്‍ നശിപ്പിക്കുകയും ചെയ്തിട്ടുള്ളതായി പറയുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ തന്നെ ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍