ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ഇമ്രാൻ ഖാൻ, കേട്ട ഭാവം പോലും നടിക്കാതെ മോദി - കാരണമുണ്ട്

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (08:04 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധ സമാന അന്തരീക്ഷം നിലനിൽക്കുമ്പോഴും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുന്ന തിരക്കിലേക്ക് സര്‍ക്കാരും പ്രതിപക്ഷവും തിരിയുന്നുണ്ട്. ഇതിനിടയിൽ സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് ആവർത്തിക്കുകയാണ് പാകിസ്ഥാൻ. 
 
പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ വെച്ച് വിലപേശൽ നടത്താമെന്ന പാകിസ്ഥാന്റെ തീരുമാനം തുടക്കത്തിലേ തന്നെ ഇന്ത്യ പൊളിച്ചു. ചർച്ചയ്ക്കുള്ള പാകിസ്ഥാന്റെ വാഗ്ദാനത്തോട് അനുകൂല നിലപാടെടുക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അത് ഗുണകരമാകില്ലെന്ന് തന്നെയാണ് സൂചന. 
 
എത്ര സമാധാനം എന്ന് പറഞ്ഞാലും പാകിസ്ഥാന്റെ വാക്കിനെ വിശ്വസ്തതയ്ക്ക് എടുക്കാൻ കഴിയില്ലെന്നാണ് ഇന്ത്യൻ നിലപാട്. ഭീകരവാദത്തിനെതിരെ ആദ്യം പ്രവർത്തിക്ക്, പ്രതികരിക്ക് എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിൽത്തന്നെ ഭീകരർക്ക് താവളമൊരുക്കുന്നു, ഭീകരെ സഹായിക്കുന്നു. ഭീകരവാദം പാക്കിസ്ഥാൻ നയമായി കൊണ്ടുനടക്കുന്നു - ഇതാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഇന്ത്യ തെളിവുകളും നിരത്തുന്നുണ്ട്. യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. 
 
പാക്കിസ്ഥാൻ ചെയ്യേണ്ടത് ഭീകരർക്കും അവരുടെ താവളങ്ങൾക്കുമെതിരെ പാക്കിസ്ഥാൻ ഉടനെ നടപടിയെടുക്കണം, ആ നടപടി വിശ്വസനീയവുമായിരിക്കണം, അതിനു ശേഷം മതി ഇരുന്നുള്ള ചർച്ചയെന്നാണ് ഇന്ത്യ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article