പാകിസ്ഥാൻ പ്രകോപനമുണ്ടാക്കിയാൽ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്ന് സൈനിക മേധാവികൾ

വ്യാഴം, 28 ഫെബ്രുവരി 2019 (19:51 IST)
ഡൽഹി: ഇന്ത്യ ബലാകോട്ടെ ജെയ്ഷെ താവളം തകർത്തതിന് പിന്നാലെ പാകിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെന്ന് കര, നാവിക, വ്യോമസേനാ മേധാവികൾ, പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചാൽ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്നും സൈനിക മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
 
പാകിസ്ഥാൻ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. ബിഗേഡ് ഹെഡ്ക്വാർട്ടേഴ്സും സാങ്കേതിക യൂണിറ്റിന് നേരെയാണ് പാകിസ്ഥാന്റെ ആക്രമണം ഉണ്ടയത്. സൈനിക കേന്ദ്രത്തിനകത്തേക്ക് പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ ബോബുകൾ വർഷിച്ചു. സൈനിക  കേന്ദ്രത്തിൽ വർഷിച്ച മിസൈലിന്റെ അവശിഷങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സേനാ മേധവികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 
 
ഇന്ത്യൻ അതിർത്തി കടക്കാതെയാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്ത്യക്ക് അതിർത്തി കടന്ന് പാകിസ്ഥാനിൽ പ്രവേശിക്കാമെങ്കിൽ പകിസ്ഥാനും അത് ആവാം എന്ന് തെളിയിക്കുന്നതിനായിരുന്നു ആക്രമണം എന്നായിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്. ഈ വാദങ്ങളെ തള്ളുന്നതാണ് ഇന്ത്യൻ സൈനിക മേധാവികളുടെ വെളിപ്പെടുത്തൽ.
 
പാകിസ്ഥാൻ പിടികൂടിയ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദിനെ വിട്ടായക്കനുള്ള  തീരുമാ‍നത്തെ സ്വഗതം ചെയ്യുന്നു. അത് ഔദാര്യമല്ല ജനീവ കൺ‌വൻഷന്റെ ഭാഗമാണ്. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ നിരന്തരമായി ലംഘിക്കുകയാണ്. ഇന്ത്യൻ സൈന്യം എന്തിനും സജ്ജമാണെന്നും സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍