അധികാരികളുടേയും പൊതുജനങ്ങളുടേയും അലംഭാവത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ: മൂന്നാംതരംഗം പടിവാതിലില്‍

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (19:27 IST)
അധികാരികളുടേയും പൊതുജനങ്ങളുടേയും അലംഭാവത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡിന്റെ മൂന്നാംതരംഗം പടിവാതിലില്‍ എത്തി നില്‍ക്കുന്നതായി ഐഎംഎ മുന്നറിയിപ്പു നല്‍കി. രാജ്യത്തെ സര്‍ക്കാരുകളും ജനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.
 
വിനോദയാത്രയും തീര്‍ത്ഥാടനവും മതപരമായ ആഘോഷങ്ങളും ആവശ്യമുള്ളവയാണെന്നും എന്നാല്‍ കുറച്ചുമാസങ്ങള്‍ കാത്തിരിക്കണമെന്നും, അല്ലെങ്കില്‍ ഇവയെല്ലാം മൂന്നാം തരംഗത്തിന്റെ വേദിയാകുമെന്ന് ഐഎംഎ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ ഒഴുവാക്കുന്നതിന്റെ ചിലവിനേക്കാള്‍ എത്രയോ കൂടതലാണ് രോഗം വന്ന് ആശുപത്രിയില്‍ ചിലവാക്കുന്നതെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article