സ്ത്രീധനമായി പയ്യന് എന്ത് കിട്ടും? ഹസ്വ ചിത്രവുമായി ഫെഫ്ക, വീഡിയോ പങ്കുവെച്ച് മോഹന്‍ലാലും പൃഥ്വിരാജും

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ജൂലൈ 2021 (12:59 IST)
സ്ത്രീധന വിഷയത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി ഫെഫ്ക. സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് പുതിയ ഷോര്‍ട്ട് ഫിലിം പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. നിഖില വിമലാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പയ്യന് സ്ത്രീധനമായി എന്തു കിട്ടും എന്ന ചോദ്യത്തിന് മാസ് മറുപടിയാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമ താരങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന സന്ദേശവുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍