24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ,90 ശതമാനത്തോളം ചിത്രീകരണവും തൊടുപുഴയിലെ ഒരു വീട് കേന്ദ്രീകരിച്ച്,'ട്വെല്‍ത് മാന്‍' ഒരുങ്ങുന്നു
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ മിസ്റ്ററി ത്രില്ലര്‍ ആണ്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. തൊടുപുഴയിലെ ഒരു വീട് ആണ് ഈ സിനിമയിലെ പ്രധാന ലൊക്കേഷന്‍. 90 ശതമാനത്തോളം ചിത്രീകരണം ഈ വീട് കേന്ദ്രീകരിച്ചാണെന്നും ജിത്തു ജോസഫ് വെളിപ്പെടുത്തി.
ജീത്തു ജോസഫ്- മോഹന്‍ലാല്‍ നാലാമത്തെ ചിത്രം കൂടിയാണിത്.കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ലിയോണ ലിഷോയ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.