'ബ്രോ ഡാഡി' ചിത്രീകരണം കേരളത്തിന് പുറത്തും, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 12 ജൂലൈ 2021 (09:05 IST)
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോ ഡാഡി'. മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ലൊക്കേഷനുകള്‍ കണ്ടുപിടിക്കുന്നതിനുള്ള തിരക്കിലാണ് നിര്‍മാതാക്കള്‍. ചിത്രത്തില്‍ നിരവധി ഇന്‍ഡോര്‍ രംഗങ്ങളുണ്ടെന്നും ആ ഭാഗങ്ങള്‍ ചെന്നൈയില്‍ ചിത്രീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ബാംഗ്ലൂരും പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.
 
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍