ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഏപ്രില്‍ 2025 (13:02 IST)
ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട. ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റിലായി. ബൊമ്മ സന്ദ്രയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് മൂന്നരയോളം കിലോ ഹൈഡ്രോപോണിക്‌സ് കഞ്ചാവുമായി മലയാളി സിവില്‍ എഞ്ചിനീയര്‍ ജിജോ പ്രസാദിനെ അറസ്റ്റ് ചെയ്തത്.
 
മൂന്നരക്കോടി രൂപയുടെ ലഹരി മരുന്ന് ഉള്‍പ്പെടെ നാലര കോടി രൂപയുടെ വസ്തുക്കളാണ് ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. മറ്റൊരു റെയ്ഡില്‍ 110 ഗ്രാം എംഡിഎംഎ രാസലരിയുമായി എട്ടു മലയാളികള്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് രണ്ട് കാറുകളും പത്ത് മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ 27 ലക്ഷം രൂപയുടെ വസ്തുക്കളും പിടിച്ചെടുത്തു.
 
കൂടാതെ രണ്ടു കോടി രൂപ വില വരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയന്‍ പൗരനും അറസ്റ്റിലായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍