കരിപ്പൂരില്‍ വന്‍ ലഹരി വേട്ട: 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (10:51 IST)
കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. 1.6 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍ നിന്നാണ് ലഹരി വസ്തു പോലീസ് പിടിച്ചെടുത്തത്. രണ്ടുദിവസം മുമ്പ് മട്ടാഞ്ചേരി പോലീസ് ലഹരി കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയാണ് ആഷിക്. ഇന്ന് രാവിലെയാണ് വീട്ടില്‍ റെയ്ഡ് നടന്നത്. പിടിച്ചെടുത്ത രാസ ലഹരിക്ക് 50 ലക്ഷത്തോളം രൂപ വില വരും.
 
കഴിഞ്ഞദിവസം പ്രതിക്ക് ഒമാനില്‍ നിന്നും ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ റെയ്ഡ് ചെയ്തപ്പോഴാണ് എംഡിഎംഎ പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍