ഏതൊരു വാഹനത്തിന്റെയും ബ്രേക്കിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് ആൻഡി ലോക്ക് ബ്രേക്ക് സിസ്റ്റം(എബിഎസ്) ഉപയോഗിക്കുന്നത്. നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങൾക്കും എബിഎസ് നിർബന്ധമാക്കുകയാണെങ്കില്‍ അപകടം ഒരുപരിധിപരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നു.
ഹൈവേയിലൂടെ അമിതവേഗതയില്‍ യാത്രചെയ്ത ഒരു ബൈക്ക് യാത്രികനെ എബിഎസ് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മേഘാലയയിലെ ഷില്ലോങ്ങിലുള്ള ഹൈവേയിലാണ് സംഭവം നടന്നത്.
മഴ പെയ്ത് കുതിർന്ന റോഡിലൂടെയാണ് രണ്ടു ബൈക്കുകള്‍ പോയിരുന്നത്. എബിഎസ് ഇല്ലാത്ത പള്‍സറും എബിഎസോടു കൂടിയ കെടിഎം ഡ്യുക്ക് 390യുമായിരുന്നു അത്. നിയന്ത്രണം വിട്ട് മറിഞ്ഞ പൾസറിനെ ഇടിക്കാതെ ഡ്യൂക്കിനെ നിയന്ത്രിച്ച് നിർത്താൻ എബിഎസ് ഉള്ളതിനാലാണ് കഴിഞ്ഞഞ്ഞതെന്ന് വീഡിയോയിൽ വ്യക്തമാണ്.