ആ കുട്ടി രക്ഷപെട്ടത് ഭാഗ്യം കൊണ്ടല്ല, ട്രക്കിന്റെ ബ്രേക്ക് കൊണ്ട് ! - വീഡിയോ കാണാം

വെള്ളി, 17 നവം‌ബര്‍ 2017 (14:43 IST)
സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വാഹനനിര്‍മ്മാതാക്കളാണ് വോൾവോ. വാഹനത്തിലുള്ള യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെ നടക്കുന്നവര്‍ക്കും വോൾവോ സുരക്ഷിതത്വം നൽകുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നതിനായുള്ള എമർജെൻസി ബ്രേക്കിങ് സിസ്റ്റം വരെയുള്ള വോള്‍വോയുടെ ട്രക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
 
നോർവെയിലാണ് സംഭവം നടന്നത്. സ്കൂള്‍ ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികള്‍ക്കാണ് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ അവസാന നിമഷത്തിലാണ് ട്രക്ക് ഡ്രൈവർ കണ്ടത്. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയിൽ പെട്ടെന്ന് കരുതിയെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. 
 
വീഡിയോ കാണാം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍