ചെടികള്‍ തിന്ന കുറ്റത്തിന് കഴുതകളെ തടവിലാക്കിയ സംഭവം വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം നടന്നത്. ജയിലിനു പുറത്ത് നട്ടുവളര്‍ത്തിയ അഞ്ചുലക്ഷത്തോളം രൂപ വിലയുളള ചെടികള്‍ തിന്ന കുറ്റത്തിനാണ് കഴുതകളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ ട്രോള്‍ന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജയിലിനുള്ളില്‍ നടുന്നതിനുവേണ്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ കെ മിശ്ര ശേഖരിച്ചിരുന്ന വിലകൂടിയ ചെടികളാണ് കഴുതകള്‍ ഭക്ഷണമാക്കിയത്. ഇതേത്തുടര്‍ന്ന് കഴുതകളുടെ ഉടമസ്ഥനും ഉറായ് സ്വദേശിയുമായ കമലേഷിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. നാല് ദിവസത്തോളമാണ് ജയിലിനുള്ളില്‍ കഴുതകളെ തടവില്‍ വെച്ചത്.