ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

വെള്ളി, 17 നവം‌ബര്‍ 2017 (10:16 IST)
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം. ദേശീയ പാതയിൽ കായംകുളം കെഎസ്ആർടിസി ജംഗ്‌ഷനിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയിൽ ശരവണൻ, കൈലാസ് എന്നിവരാണ് മരിച്ചത്.    
 
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാങ്കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍