ഓരോ മണിക്കൂറിലും 17 പേര്‍ മരിക്കുന്നു, രാജ്യത്ത് ഏറ്റവും അധികം റോഡപകടം ഉണ്ടാകുന്ന നഗരം ഇതാണ്

ശനി, 11 നവം‌ബര്‍ 2017 (09:34 IST)
രാജ്യത്ത് ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്ന നഗരം ചെന്നൈ ആണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം അപകടങ്ങള്‍ നടന്നത് ചെന്നൈയിലാണ്. തൊട്ടുപിന്നാലെ ഡല്‍ഹിയും ഉണ്ട്. 
 
2016ല്‍ 7,486 വാഹനാപകടങ്ങള്‍ ചെന്നൈയില്‍ ഉണ്ടായി. ഇതില്‍ 5,666 പേര്‍ മരിച്ചു. 7,375 വാഹനാപകടങ്ങളുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തുണ്ട്. സംസ്ഥാനം തിരിച്ചുള്ള അപകട നിരക്കില്‍ പക്ഷേ തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ യു പി ആണ് ഒന്നാം സ്ഥാനത്ത്.
 
2017 സെപ്തംബര്‍ വരെ 4,291 പേര്‍ തമിഴ്നാട്ടില്‍ മരണപ്പെട്ടിട്ടുണ്ട്. 66.5 ശതമാനം അപകടങ്ങളും സംഭവിക്കുന്നത് വാഹനത്തിന്റെ അമിത വേഗത മൂലമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരിച്ചവരില്‍ 60 ശതമാനം ആളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് മൂലമോ മറ്റെന്തെങ്കിലും ലഹരി മൂലമോ ആക്സിഡന്റില്‍പെട്ടവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍