വടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്

ഞായര്‍, 5 നവം‌ബര്‍ 2017 (11:36 IST)
കോഴിക്കോട് വടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. വടകര കൈനാട്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇതിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
 
കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്നകെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഒരുവശം മുഴുവന്‍ തകർന്ന നിലയിലാണ്. നിര്‍ത്തിയിട്ട ലോറിക്കു പിന്നിലാണ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവരാണ് പരിക്കേറ്റവരില്‍ കൂടുതലും. 
 
ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍