വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (20:13 IST)
വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിക്കാമെന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി. നിബാനാസ് എന്ന വിദ്യാര്‍ത്ഥിനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹര്‍ജിക്കാരി പറയുന്നു. അതേസമയം ഹിജാബ് ഉത്തരവ് വരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
ബെഗളൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയിലേയും ദക്ഷിണകന്നഡിയിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. നാലുമാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവിലാണ് ഇന്ന് വിധി വന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article