വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ കാലം. ധാരാളം അസുഖങ്ങള്‍ വരാനും മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനിടയുള്ള കാലാവസ്ഥയാണിത്. ഈ സമയത്ത് ഏറ്റവും ആവശ്യം വെള്ളമാണ്. ദാഹിച്ചില്ലെങ്കിലും വിയര്‍ക്കുന്നതനുസരിച്ച് ധാരാളം വെള്ളം കുടിക്കണം. നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍ , ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധികേണ്ട സമയമാണിത്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ഉപോയോഗിക്കുക. വായു സഞ്ചാരമുള്ള മുറികളില്‍ സമയം ചിലവഴിക്കുക. ആഹാരത്തില്‍ ധാരളം പഴവര്‍ഗ്ഗങ്ങളും സാലഡുകളും ഉള്‍പടുത്തുന്നത് രോഗപ്രതിരോധശേഷി ശേഷി കൂടുന്നതിന് നല്ലതാണ്.