ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ ഖാനും, മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത വേഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 15 മാര്‍ച്ച് 2022 (15:09 IST)
'ലൂസിഫറിന്റെ' തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്.തമിഴ് സംവിധായകന്‍ മോഹന്‍ രാജയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനും.
 
മുംബൈയില്‍ അദ്ദേഹം ടീമിനൊപ്പം ചേരും.ചിരഞ്ജീവിയ്ക്കൊപ്പമുളള സല്‍മാന്‍ ഖാന്റെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. പൃഥ്വിരാജ് സുകുമാരന്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നയന്‍താര, സത്യദേവ്, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖേദേക്കര്‍, നാസര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍