Happy Birthday PM Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് ജന്മദിനം, പ്രായം എത്രയായെന്ന് അറിയുമോ?

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (08:12 IST)
Happy Birthday PM Narendra Modi: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍ മധുരം. 1950 സെപ്റ്റംബര്‍ 17 നാണ് മോദിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് ആഘോഷിക്കുന്നത്. 
 
ഗുജറാത്തിലെ വാഡ്‌നഗറിലാണ് മോദിയുടെ ജനനം. കുട്ടിക്കാലത്ത് റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റാണ് മോദി ജീവിതം മുന്നോട്ടു കൊണ്ടുപോയത്. സ്വാതന്ത്ര്യദിനത്തിന് ശേഷം ജനിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. മൂന്ന് തവണ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 
 
ആര്‍എസ്എസിലൂടെയാണ് മോദി രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2014 മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article