നാളെയും വില കൂടും, 16 ദിവസത്തിനിടെ ഉയർന്ന‌ത് 10 രൂപ

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (21:55 IST)
രാജ്യത്ത് നാളെയും ഇന്ധനവില ഉയരും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഇതോടെ 16 ദിവസത്തിനിടെ പെട്രോൾ വിലയിൽ ഉണ്ടായ വർധനവ് 10 രൂപയായി മാറും. ഡീസലിന് ഒൻപത് രൂപയും കടക്കും.
 
നാളെയും വില ഉയരുന്നതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 116 കടക്കും. 103 രൂപയ്ക്ക് മുകളിലാവും ഡീസൽ വില.ഇന്ന് തിരുവനന്തപുരത്ത് 115.54 രൂപ,കൊച്ചിയിൽ 113.46 രൂപ,കോഴിക്കോട് 113.63 രൂപ എന്നിങ്ങനെയാണ്. ഡീസൽ വില തിരുവനന്തപുരത്ത് 102.26, കൊച്ചിയിൽ 100.40,കോഴിക്കോട് 100.58 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും എണ്ണവില ഉയരുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.നാളെയും വില കൂടും, 16 ദിവസത്തിനിടെ ഉയർന്ന‌ത് 10 രൂപ

അനുബന്ധ വാര്‍ത്തകള്‍

Next Article