ഇന്നും കൂടി, 115 കടന്ന് പെട്രോൾ വില

ഞായര്‍, 3 ഏപ്രില്‍ 2022 (08:45 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില 115 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 113 രൂപയും ഡീസലിന് 99.86 രൂപയുമായി. തിരുവനന്തപുരത്ത് 115.01 രൂപ 102.82 രൂപ എന്നിങ്ങനെയാണ് പെട്രോൾ,ഡീസൽ നിരക്ക്
 
ആഗോളവിപണിയിൽ ക്രൂഡോയിൽ വില വർധനവിൽ അവസാനം കണ്ടെങ്കിലും അഞ്ച് സംസ്ഥാനങ്ങ‌ളിലായി നടന്ന തിരെഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് എണ്ണവില തുടർച്ചയായി ഉയരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍