അഞ്ചാം ദിവസവും നിരക്ക് വർധന, പെട്രോൾ, ഡീസൽ വിലവർധനവിൽ നടുവൊടിഞ്ഞ് ജനം

ഞായര്‍, 27 മാര്‍ച്ച് 2022 (08:46 IST)
ഇന്ത്യൻ ജനതയുടെ വയറ്റത്തടിച്ച് ഇന്ധനവില ഇന്നും ഉയർന്നു. അർധരാത്രിയോടെ ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയും വർധിച്ചു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയാണ് വർധിക്കുന്നത്. 
 
ഇന്നലെ ഒരു ലിറ്റർ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി എണ്ണവിലയിൽ ഉണ്ടാകുന്ന വർധനവ് . രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും ഉയരുവാൻ കാരണമാകും.
 
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരെഞ്ഞെടുപ്പി‌നെ തുടർന്ന് കഴിഞ്ഞ നാലുമാസമായി ഇന്ധനവില ഉയർത്തിയിരുന്നില്ല.പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍