തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ധനവില കൂടി

ബുധന്‍, 23 മാര്‍ച്ച് 2022 (08:16 IST)
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 87പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂടിയത്. നാലു മാസത്തിനുശേഷം രാജ്യത്ത് ഇന്നലെ മുതലാണ് ഇന്ധനവില കൂട്ടി തുടങ്ങിയത്. രണ്ടുദിവസംകൊണ്ട് കൂട്ടിയത് പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍