പാവങ്ങള്‍ക്ക് നേരെയുള്ള യുദ്ധം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 മാര്‍ച്ച് 2022 (07:47 IST)
സാധാരണക്കാരെ കഷ്ടത്തിലാക്കാന്‍ രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിമുതലാണ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില ഉയരുമെന്ന് കണക്കാക്കിയിരുന്നു. കമ്പനികളാണ് വില പുതുക്കുന്നത്. ഒറ്റയടിക്ക് കൂട്ടുന്നതിനുപകരം കുറച്ചുകുറച്ചായാണ് കൂട്ടുന്നത്. ഇതോടെ എല്ലാ മേഖലകളിലും വിലവര്‍ധനവ് ഉണ്ടായിരിക്കും. വരുംദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് കരുതുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍