ഇന്ത്യ വാങ്ങുന്നതിന്റെ ആറിരട്ടി ഇന്ധനം റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ വാങ്ങുന്നു; യൂറോപ്പിന്റെ കാപട്യം തുറന്ന് കാട്ടി എസ് ജയ്ശങ്കര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജനുവരി 2023 (11:51 IST)
ഇന്ത്യ വാങ്ങുന്നതിന്റെ ആറിരട്ടി ഇന്ധനം റഷ്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ വാങ്ങുന്നെന്നും യൂറോപ്പിന്റെ കാപട്യമാണിതെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. റഷ്യന്‍ യുദ്ധം ഇന്ത്യക്കുണ്ടാക്കുന്ന ഗുണത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടിനെ ഉള്‍പ്പെടുത്തി പറയുകയായിരുന്നു അദ്ദേഹം. 
 
യൂറോപ്പ് എപ്പോഴും അവരുടെ മാത്രം താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും മറ്റുരാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് ബാധകമല്ലെന്നും നേരത്തേ ജയ്ശങ്കര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article