ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഫോണ്‍ കോളുകൾ രൂക്ഷമായതോടെ മുൻ മിസ് ഇന്ത്യ സോനു വാലിയ മുംബൈ പൊലീസിൽ പരാതി നൽകി. സോനുവിന്‍റെ പരാതിയിൽ ബംഗൂർ നഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസമായി അപരിചമായ നമ്പരിൽ നിന്നും ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങളും മോശം വീഡിയോകളും ലഭിക്കുന്നുവെന്നാണ് സോനു പരാതിയിൽ പറയുന്നത്.
ഒരിക്കല്‍ കോള്‍ വന്നപ്പോള്‍ ഇയാളെ താക്കീത് ചെയ്തതോടെ വ്യത്യസ്ത നമ്പരുകളിൽ നിന്നും ഫോണ്‍കോളുകളും വീഡിയോ സന്ദേശങ്ങളും വന്നു തുടങ്ങിയെന്നും സോനു നൽകിയ പരാതിയിൽ പറയുന്നു.
പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ശല്ല്യപ്പെടുത്തുന്നയാളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.