മീ ടൂ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങവെ ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നടി പൂജ മിശ്ര രംഗത്ത്.
സല്മാന് നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പീഡനം നേരിടേണ്ടി വന്നതെന്ന് ഇവര്‍ പറഞ്ഞു.
സല്‍മാനും അദ്ദേഹത്തിന്റെ സഹോദരങ്ങളായ സൊഹൈല്‍ ഖാന്, അര്‍ബാസ് ഖാന് എന്നിവരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചത്. നിരവധി പ്രാവശ്യം പീഡനത്തിന് ഇരയായെന്നും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിച്ചു.
സല്‍മാനും സഹോദരങ്ങളും പീഡിപ്പിച്ചതിനു പിന്നാലെ ബോളീവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചു. ഇവരില്‍ നിന്നും ശക്തമായ മാനസിക പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ പൂജ വ്യക്തമാക്കി.
തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചത് നടനും ലോകസഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയും ഭാര്യയുമാണ്.
അവരുടെ മകള്‍ സൊനാക്ഷിയെ സിനിമയില്‍ എത്തിക്കാനായിരുന്നു തന്നെ അവര്‍ മാനസികമായി ആക്രമിച്ചത്. ദുര്മന്ത്രവാദത്തിലൂടെ തന്റെ വീട്ടിലേക്ക് പ്രേതങ്ങളെ എത്തിക്കാനും ഇവര്‍ ശ്രമിച്ചെന്ന് പൂജ ആരോപിച്ചു.