പാലക്കാട്ടേത് കനത്ത തിരിച്ചടി; ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 24 നവം‌ബര്‍ 2024 (08:54 IST)
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ ബിജെപിയില്‍ കെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനം. സംസ്ഥാനത്തെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള സ്ഥലമാണ് പാലക്കാട്. ഇവിടത്തെ വലിയ തിരിച്ചടിയാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. കയ്യിലുണ്ടായിരുന്ന പാലക്കാട് നഗരസഭയിലും കടുത്ത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായത്. പാലക്കാട് മത്സരിച്ച കൃഷ്ണകുമാറിന് വേണ്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ക്യാമ്പ് ചെയ്തു തയ്യാറാക്കിയ തന്ത്രങ്ങളെല്ലാം പാളി പോയിരുന്നു. പതിനായിരം വോട്ടുകളാണ് ഇത്തവണ ബിജെപിക്ക് നഷ്ടമായത്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വളരെ കുറച്ചു മാത്രം പ്രചരണം നടത്തിയ ചേലക്കരയില്‍ ബിജെപിക്ക് ഒമ്പതിനായിരത്തിലേറെ വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
 
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ സുരേന്ദ്രനെതിരെ നിരവധി നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞു രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. സംഘടനാ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി. സുരേന്ദ്രനൊപ്പം ഇതുവരെ നിന്ന കേന്ദ്ര നേതൃത്വം ഇനി മാറിചിന്തിക്കാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍