മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സഹപ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (11:51 IST)
ശീതള പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി സഹപ്രവര്‍ത്തകര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്‌ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ സഹപ്രവര്‍ത്തകരായ ബ്രിജു, വിനോദ് കുമാര്‍ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

 ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. വഴിയില്‍ വെച്ച് യുവതിയെ കണ്ട പ്രതികള്‍ ഇവര്‍ക്ക് ലിഫ്‌റ്റ് നല്‍കി. കാറില്‍ വെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനിയം നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കി.

ബോധം നഷ്‌ടമായ യുവതിയെ ഫ്ലാറ്റില്‍ എത്തിച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്‌തു. അവശയായ യുവതിയെ ഇരുവരും ചേര്‍ന്ന് വസന്ത് കുഞ്ച് ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

വീട്ടില്‍ എത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍