ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു

Webdunia
ശനി, 27 മാര്‍ച്ച് 2021 (08:29 IST)
പശ്ചിമബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
 
പശ്ചിമബംഗാളിലെ 73 ലക്ഷത്തോളം വരുന്ന വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളില്‍ 29 ഇടത്തും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. അസമിൽ 81 ലക്ഷം വോട്ടർമാരാണ് സമ്മതിദാനം രേഖപ്പെടുത്തുക. ഇവിടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article