ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിക്ക് ബിജെപി പിന്തുണ നല്‍കും

വെള്ളി, 26 മാര്‍ച്ച് 2021 (11:14 IST)
ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് ബിജെപി പിന്തുണ നല്‍കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നുവൈകുന്നേരം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം തലശേരിയില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ നിരസിക്കപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍