കാൽ കഴുകൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഉണ്ട്, ഇടതുപക്ഷത്തിന് അത് അറിയില്ല: ഇ ശ്രീധരൻ

വ്യാഴം, 25 മാര്‍ച്ച് 2021 (14:54 IST)
മുതിർന്നവരുടെ പാദങ്ങൾ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇടതു പാർട്ടികൾക്ക് അത് അറിയില്ലെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. പാരമ്പര്യത്തോട് യാതൊരു താത്പര്യവുമില്ലാത്തവരാണ് ഇടതുപാർട്ടികൾ എന്നാണ് എതിർപ്പിലൂടെ വ്യക്തമാകുന്നതെന്നും ശ്രീധരൻ പറഞ്ഞു.
 
കാൽ കഴുകുക എന്നത് പാരമ്പര്യത്തിന്റെ ഭാഗമാണ്. മുതിർന്നവരോട് ബഹുമാനം പ്രകടിപ്പിക്കാനാണിത്. എല്ലാവരും ഇത് ചെയ്യുന്നു. എന്റെ മക്കളും ചെയ്യാറുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവനും ഇതുണ്ട്. ഇ ശ്രീധരൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍