കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്‌ടർ മാർച്ച് നടത്തുന്ന കർഷകരിൽ ഒരു വിഭാഗം ഡൽഹിയിലെത്തി. സിംഘുവിൽ നിന്ന് ഘാസിപൂർ വഴി യാത്രതിരിച്ച സംഘമാണ് പ്രഗതി മൈതാനിൽ എത്തിയത്. അതേസമയം ഐടിഒയ്‌ക്ക് മുന്നിലെത്തിയ കർഷകർ പോലീസ് ബാരിക്കേഡുകൾ മറിച്ചിട്ടു.
അതേസമയം ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന് നേരെയും അക്രമണം നടന്നു. പലയിടത്തും പോലീസും കർഷകരും ഏറ്റുമുട്ടി. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു.സംഘർഷത്തിനിടെ ഒരു കർഷകൻ വെടിയേറ്റ് മരിച്ചതായും റിപ്പോർട്ടുണ്ട്.