ബംഗളൂരു പീഡനം; യുവതിയും കാമുകനും ചേർന്നു കളിച്ച നാടകം

Webdunia
തിങ്കള്‍, 9 ജനുവരി 2017 (08:02 IST)
ബംഗളൂർ നഗർത്തിൽ യുവതിയ്ക്ക് നേരെ നടന്ന പീഡനശ്രമം നാടകമെന്ന് പൊലീസ്. യുവതിയും കാമുകനും ചേർന്ന് കളിച്ച നാടകമാണ് ഈ പീഡനശ്രമമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ യുവതിയുടെ കാമുകൻ ഇർഷാദ് ഖാൻ (34) നെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പരാതി നൽകിയ യുവതിയുടെ സഹോദരീ ഭർത്താവാണ് ഇർഷാദ്. ഇരുവരും മൂന്നുവർഷമായി പ്രണയത്തിലാണ്. യുവതിയ്ക്ക് വിവാഹ ആലോചനക‌ൾ വന്നതോടെയാണ് ഇരുവരും ചേർന്ന് 'പീഡനശ്രമം' എന്ന രീതിയിൽ നാടകം കളിക്കാൻ പദ്ധതിയൊരുക്കിയത്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വിവാഹം കഴിക്കുവാന്‍ ആരും തയ്യാറാകില്ലെന്ന് ഇരുവരും കരുതി. 
 
വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പിലേക്കു നടന്നുപോയ യുവതിയെ യുവാവ് കടന്നുപിടിച്ച് നാവും ചുണ്ടും കടിച്ചുമുറിച്ചതായാണ് പരാതി. എ കെ ജി ഹള്ളയിൽ വെച്ചായിരുന്നു സംഭവം. യുവാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള വീട്ടിലെ സി സി ടി വി. ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇത് ഇര്‍ഷാദാണെന്നു പോലീസ് കണ്ടെത്തി. യുവതി സ്വയം നാവിലും ചുണ്ടിലും മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. യുവതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ഹേമന്ത് നിംബാല്‍ക്കര്‍ പറഞ്ഞു.
Next Article