രാജ്യത്ത് സാമ്പത്തിക തട്ടിപ്പിനായി ധാരാളം മെസ്സേജുകളും ഫോണ്‍ കോളുകളും വരുന്നതായുള്ള പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇത്തരത്തിലുള്ള തട്ടിപ്പ് ഫോണ്‍കോളോ മെസ്സേജുകളോ ലഭിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പുകാര്‍ പുതിയ രീതിയിലാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഓഫര്‍ നല്‍കിയാണ് ഇപ്പോള്‍ വിളിക്കാറ്. ഇതിനായി ബാങ്ക് സംബന്ധിച്ച വിവരങ്ങളും തട്ടിപ്പുകാര്‍ ചോദിക്കും. വ്യാജ കോളുകളോ മെസ്സേജുകളോ വന്നാല്‍ ആ നമ്പര്‍ ആദ്യം ബ്ലോക്ക് ചെയ്ത ശേഷം റിപ്പോര്‍ട്ട് ചെയ്യാണം. ഇതിനായി ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നന്നായിരിക്കും. ഇത് വ്യജ കോളുകളെ കണ്ടെത്താന്‍ സഹായിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ട്രൂകോളര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മറ്റൊന്ന് വ്യാജ മെസ്സേജ് വഴി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കലാണ്. അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്കും മറ്റു അക്കൗണ്ടുകളും പരിശോധിക്കണം. കൂടാതെ പാസ്വേഡുകളും മാറ്റണം. ഫോണിന്റെ ലോക്കും മറ്റ് ആപ്പുകളുടെ പാസ്വേഡുകളും മാറ്റാന്‍ ശ്രദ്ധിക്കണം.