ഭീകരരെ സൈന്യം വളഞ്ഞു; അതിർത്തിയിൽ വീണ്ടും വെടിവെയ്പ്പ്

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (08:38 IST)
ജമ്മുകശ്മീരില്‍ വീണ്ടു സൈനികരും ഭീകരരുമായി ഏറ്റുമുട്ടല്‍. കൂപ്വാരയിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പ് അവസാനിച്ചെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 
 
കുപ്വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. നിലവില്‍ വെടിവെയ്പ്പ് അവസാനിപ്പിച്ച സുരക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു.
 
നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലും പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. അതിനിടെ, വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിക്കാൻ മാതാപിതാക്കൾ ഡൽഹി വിമാനത്താവളത്തിൽനിന്ന് അമൃത്സറിലേക്കു തിരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article