എത്ര സമാധാനം എന്ന് പറഞ്ഞാലും പാകിസ്ഥാന്റെ വാക്കിനെ വിശ്വസ്തതയ്ക്ക് എടുക്കാൻ കഴിയില്ലെന്നാണ് ഇന്ത്യൻ നിലപാട്. ഭീകരവാദത്തിനെതിരെ ആദ്യം പ്രവർത്തിക്ക്, പ്രതികരിക്ക് എന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിൽത്തന്നെ ഭീകരർക്ക് താവളമൊരുക്കുന്നു, ഭീകരെ സഹായിക്കുന്നു. ഭീകരവാദം പാക്കിസ്ഥാൻ നയമായി കൊണ്ടുനടക്കുന്നു - ഇതാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഇന്ത്യ തെളിവുകളും നിരത്തുന്നുണ്ട്. യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
പാക്കിസ്ഥാൻ ചെയ്യേണ്ടത് ഭീകരർക്കും അവരുടെ താവളങ്ങൾക്കുമെതിരെ പാക്കിസ്ഥാൻ ഉടനെ നടപടിയെടുക്കണം, ആ നടപടി വിശ്വസനീയവുമായിരിക്കണം, അതിനു ശേഷം മതി ഇരുന്നുള്ള ചർച്ചയെന്നാണ് ഇന്ത്യ പറയുന്നത്.