വൈദ്യുത നിരക്ക് 5 മുതൽ 10 ശതമാനം വരെ വർധിപ്പിക്കും, പ്രഖ്യാപനം നാളെ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (13:47 IST)
സംസ്ഥാനത്തെ വൈദ്യുതി നിരക്കുകൾ ഉയർത്തുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെ നിരക്കുയർത്താനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസ വരെയാണ് വർധിപ്പിക്കുക.
 
ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ മുതൽ 92 പൈസ വരെ ഉയർത്തണമെന്നായിരുന്നു വൈദ്യുതി ബോർഡിൻ്റെ ആവശ്യം. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഇത് തള്ളി കളയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article