ഭൂമിക്കടിയിൽ കൊടും ചൂട്, മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; കാലാവസ്ഥ താളം തെറ്റുന്നു, വരാനിരിക്കുന്നത് എന്ത്?

എസ് ഹർഷ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (17:49 IST)
കഴിഞ്ഞ വർഷത്തേത് പോലെ തന്നെ ഇത്തവണയും പ്രളയശേഷം ഭുമിക്കടിയിലുണ്ടാകുന്ന പ്രതിഭാസങ്ങൾ ആശങ്കയുളവാക്കുന്നു. ഭൂമി വിള്ളലിനൊപ്പം മണ്ണിരയും ചത്തൊടുങ്ങിത്തുടങ്ങിയതോടെ വയനാട്ടിലെ കാലാവസ്ഥ താളം തെറ്റുന്നു.
 
പ്രളയത്തിനു ശേഷം മണ്ണിര കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു കാലാവസ്ഥ തകിടം മറിയുന്നതിന്റെ സൂചന. കഴിഞ്ഞ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. മുന്‍ വര്‍ഷങ്ങളില്‍ മഴ മാറി ആഴ്ചകള്‍ക്ക് ശേഷമാണ് മണ്ണിരകള്‍ ചത്തിരുന്നതെങ്കില്‍ ഇക്കുറി മഴ പൂര്‍ണമായും മാറും മുന്‍പ് തന്നെ മണ്ണിരകള്‍ ചത്തൊടുങ്ങുകയാണ്. 
 
ഇടയ്ക്ക് മഴയുണ്ടെങ്കിലും പ്രളയത്തിനു ശേഷമ്മണ്ണിനടിയിൽ ശക്തമായ ചൂടാണുള്ളത്. ഇതാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നതിനു കാരണം. മഴയ്ക്ക് ശേഷം കാലാവസ്ഥ തകിടം മറിയുന്നതോടെയാണ് മണ്ണിര കൂട്ടത്തോടെ ചാകുന്നത്. മണ്ണിന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം സുരക്ഷിത സ്ഥാനം തേടി കുടിയേറ്റം നടത്തുമ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങളുണ്ടാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article